ഒരാഴ്ചക്കിടെ 25,822 ഗതാഗത നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 25,822 ഗതാഗത നിയമലംഘനം രേഖപ്പെടുത്തി. ആറ് വാഹനങ്ങൾ കണ്ടുകെട്ടുകയും 56 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ നിർദേശിക്കുന്ന നിയമഭേദഗതി പാർലമെൻറിെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണ്. അതിനിടെ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തിലാവില്ലെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. മിക്കവാറും പുതിയ പാർലമെൻറ് ആവും ഗതാഗത നിയമ ഭേദഗതി ചർച്ച ചെയ്യുക.
കുവൈത്ത് പാർലമെൻറ് 1976ൽ പാസാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും 500 ദീനാർ വരെ പിഴയും ആണ് പരമാവധി ശിക്ഷ.
റെഡ് സിഗ്നൽ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളിൽ വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം, വൺവേ തെറ്റിക്കൽ, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഹാൻഡ്സെറ്റ് ഉപയോഗിക്കൽ, സ്വകാര്യ വാഹനങ്ങളുപയോഗിച്ച് ടാക്സി സർവിസ് നടത്തൽ തുടങ്ങിയ നിയമലംഘങ്ങൾക്കാണ് 500 ദീനാർ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരുക. വിദേശികളെ ജയിൽവാസത്തിനു ശേഷം നാടുകടത്തും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം വലിയരീതിയിൽ അപകടങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. അതിനാൽ, കടുത്ത ശിക്ഷയാണ് ഇതിന് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.