ഒരാഴ്ചക്കിടെ 28,930 ഗതാഗത നിയമലംഘനങ്ങൾ
text_fieldsഗതാഗത പരിശോധനയിൽ പിടികൂടിയ വാഹനങ്ങൾ കൊണ്ടുപോകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 28,930 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 29 പേരെ പിടികൂടി. അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച നാലുപേരെയും മൂന്ന് മയക്കുമരുന്ന് കേസ് പ്രതികളെയും പരിശോധനക്കിടെ പിടികൂടി.
ഡ്രോണുകൾ അടക്കം ഉപയോഗിച്ച് ശൈഖ് ജാബിർ പാലത്തിലും സുബ്ബിയ്യ ഭാഗത്തും മിലിട്ടറി, സിവിലിയൻ സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.