കുവൈത്തിൽ വിസ കാലാവധി സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസം കൂടി നീട്ടിയേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകളുടെയും കാലാവധി മൂന്നുമാസത്തേക്ക് കൂടി സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയേക്കും. സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിനൽകിയേക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക അറബി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മാർച്ച് ഒന്നുമുതൽ ആറുമാസത്തേക്ക് രണ്ട് ഘട്ടങ്ങളിലായി വിസ കാലാവധി നീട്ടി നൽകിയിരുന്നു. പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്. ഇൗ കാലാവധി ആഗസ്റ്റ് 31ന് തീരാനിരിക്കെയാണ് മാനുഷിക പരിഗണന വെച്ച് മൂന്നുമാസം കൂടി ഇളവ് നൽകുന്നത്. വിസ പുതുക്കാൻ താമസ കാര്യാലയത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് തിരക്കിനിടയാക്കുമെന്നതും പരിഗണിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, വിസ നീട്ടൽ സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകാതെ പ്രഖ്യാപനമുണ്ടാവുമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.