അലക്ഷ്യമായി നിർത്തിയ 37 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായ 37 വാഹനങ്ങൾ മുനിസിപ്പൽ അധികൃതർ പിടിച്ചെടുത്തു. ഇവ മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് മാറ്റി. നേരത്തെ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും മാറ്റാത്ത വാഹനങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ ക്രെയിനുമായി വന്ന് കൊണ്ടുപോയത്.
നഗരപ്രദേശങ്ങളില്‍ ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശുചിത്വ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തത്. പൊതുകാഴ്ചക്ക് അരോജകമായി തോന്നുന്ന എല്ലാവിധ വൃത്തിഹീനതകളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. പൊതുശുചിത്വവുമായി ബന്ധപ്പെട്ട് 48 നിയമലംഘനവും 19 സ്ഥല കൈയേറ്റങ്ങളും രേഖപ്പെടുത്തി. 30 വഴിയോര കച്ചവടവും പിടികൂടി.
നിയമലംഘനങ്ങള്‍ നടത്തിയ 20 സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി പിഴ ഈടാക്കിയിട്ടുണ്ട്. മാലിന്യം വൃത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കറ്റുകളില്‍ കെട്ടിക്കിടക്കുന്ന 230 ചതുരശ്ര മീറ്റര്‍ മാലിന്യം മുനിസിപ്പൽ അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. പൊതു ഇടങ്ങൾ പൂർണമായി മാലിന്യമുക്തമാക്കും വരെ പരിശോധനകളും നടപടിയും തുടരുമെന്ന് ശുചിത്വ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.