മാനസികാരോഗ്യ കേന്ദ്രത്തിൽ 37,000 വിദേശികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ 37,000 വിദേശികൾ. മാനസിക അസ്വാസ്ഥ്യമുള്ളവരുടെ എണ്ണം വർധിച്ചുവരുന്നത് ഗൗരവത്തിലെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. മാനസികാരോഗ്യമില്ലാത്തവർ കുവൈത്തിലേക്ക് വരുന്നത് തടയണമെന്ന് എം.പിമാർ ആവശ്യപ്പെടുന്നു.
മാനസികരോഗാശുപത്രിയിൽ ചികിത്സ തേടുന്ന പ്രവാസികളെ നാടുകടത്താൻ നിയമനിർമാണം നടത്തണമെന്ന് അടക്കമാണ് എം.പിമാർ ആവശ്യപ്പെടുന്നത്. ഇവർ സ്വദേശികൾക്ക് ഭീഷണിയാണെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ബദർ അൽ ഹുമൈദി എം.പി ആവശ്യപ്പെട്ടു. കുവൈത്ത് സമൂഹത്തിെൻറ നാശത്തിന് കാരണമാകും.
മറ്റു രാജ്യങ്ങളിൽനിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കേണ്ടത് കുവൈത്തിെൻറ ഉത്തരവാദിത്തമല്ലെന്നും അത് അതത് രാജ്യങ്ങൾ ചെയ്യേണ്ടതാണെന്നും ബദർ അൽ ഹുമൈദി എം.പി പറഞ്ഞു.മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.