ജി.സി.സി രാജ്യങ്ങളിൽ 373 ഇൻഷുർ ചെയ്ത കുവൈത്തികൾ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി അംഗരാജ്യങ്ങളിൽ ഇൻഷുർ ചെയ്ത 373 കുവൈത്തികൾ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (പി.ഐ.എഫ്.എസ്.എസ്) ആക്ടിങ് ഡയറക്ടർ ജനറൽ അഹ്മദ് അൽ തുനയൻ പറഞ്ഞു. ഒമാനിലെ മസ്കത്തിൽ നടന്ന സിവിൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി മേധാവികളുടെ 22ാമത് യോഗത്തോടനുബന്ധിച്ചാണ് അൽ തുനയൻ ഇക്കാര്യം പറഞ്ഞത്. കുവൈത്തിൽ ജോലി ചെയ്യുന്ന ജി.സി.സി പൗരന്മാർക്കുള്ള ഇൻഷുറൻസ് പ്രൊട്ടക്ഷൻ എക്സ്റ്റൻഷൻ സംവിധാനത്തിന്റെ ഗുണഭോക്താക്കൾ 15,412 ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഷുറൻസ് പരിരക്ഷ വിപുലീകരണ സംവിധാനത്തിനായുള്ള ഗൾഫ് വാരം എന്ന പേരിൽ ഒരു ബോധവത്കരണ പദ്ധതി യോഗത്തിൽ നിർദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.