ഫിസിയോതെറപ്പി മൂന്നാം അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിദഗ്ധരും പ്രാദേശിക പ്രതിനിധികളും പങ്കെടുക്കുന്ന മൂന്നാമത് ഫിസിയോതെറപ്പി അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ‘ഫിസിയോതെറപ്പി: വെല്ലുവിളികളും നേട്ടങ്ങളും’ തലക്കെട്ടിൽ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം.
ഫിസിയോതെറപ്പിസ്റ്റുകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ശാസ്ത്രീയാടിത്തറയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക കഴിവുകൾ വികസിപ്പിക്കുക എന്നിവക്കുള്ള മാർഗനിർദേശങ്ങൾ സമ്മേളനം ചർച്ച ചെയ്യും. തൊഴിൽ മേഖലയിലെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകളും ചർച്ചയാകും.
ഫിസിയോതെറപ്പിസ്റ്റുകളുടെ കാര്യക്ഷമത ഉയർത്തുന്നതിനും മികച്ച പ്രകടനം കൈവരിക്കുന്നതിനും ശാസ്ത്രീയ അടിത്തറയിൽ അധിഷ്ഠിതമായ പ്രായോഗിക കഴിവുകൾ വികസിപ്പിക്കലാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഫിസിയോതെറപ്പി സർവിസസ് വിഭാഗം ഡയറക്ടർ അബ്ദുല്ല സമാൻ പറഞ്ഞു.
ഫിസിയോതെറപ്പിസ്റ്റുകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ തരണംചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ പങ്കും തൊഴിലിന്റെ പുരോഗതിക്കായുള്ള കാര്യങ്ങൾ ചർച്ചചെയ്യാനുമാണ് സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. ഫിസിയോതെറപ്പി വിഭാഗങ്ങളുടെ വിപുലീകരണം, ഹോം കെയർ സേവനങ്ങൾ എന്നിവയിലൂടെ കുവൈത്ത് ഈ രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണെന്നും അബ്ദുല്ല സമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.