ഗസ്സയിലേക്ക് 40 ടൺ അവശ്യസാധനങ്ങൾകൂടി അയച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി കുവൈത്തിന്റെ 13ാമത്തെ വിമാനം ഞായറാഴ്ച ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. 40 ടൺ അവശ്യസാധനങ്ങൾ അടങ്ങുന്നതാണ് വിമാനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമായി 14 ആംബുലൻസുകളും പരിക്കേറ്റവരുടെ ചികിത്സക്കായി മരുന്നുകളും കുവൈത്ത് നേരത്തേ അയച്ചിരുന്നു. ഗസ്സയിലെ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ഇസ്രായേൽ ബോംബിട്ടുതകർക്കുന്നതിനാൽ മരുന്നുകൾക്കും ഭക്ഷണത്തിനും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഇന്ധനം തീർന്നതിനാൽ ആശുപത്രി പ്രവർത്തനവും പ്രയാസത്തിലാണ്. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശപ്രകാരം വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ, വ്യോമസേന, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, മറ്റ് മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലാണ് സഹായവിതരണം ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.