Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ്യത്ത്​ 40,000 പേർ...

രാജ്യത്ത്​ 40,000 പേർ മയക്കുമരുന്നിന്​ അടിമകൾ

text_fields
bookmark_border
രാജ്യത്ത്​ 40,000 പേർ മയക്കുമരുന്നിന്​ അടിമകൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 40,000 പേർ മയക്കുമരുന്നിന്​ അടിമകളാണെന്ന്​ ബഷായിർ അൽ ഖൈർ സൊസൈറ്റി ചെയർമാൻ അബ്​ദുൽ ഹാമിദ്​ അൽ ബലാലി പറഞ്ഞു.

കുവൈത്തിൽ താമസിക്കുന്ന വിവിധ രാജ്യക്കാരുടെ എണ്ണമാണ്​ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്​. ഇതി​െൻറയടിസ്ഥാനത്തിൽ മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരുമായും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ചും അബ്​ദുല്ല അൽ തുറൈജി ആഭ്യന്തര മന്ത്രി ശൈഖ്​ താമിർ അൽ അലി അസ്സബാഹിനോട്​ വിശദീകരണം തേടി.കുവൈത്തികളായ മയക്കുമരുന്ന്​ ഉപയോക്​താക്കൾ എത്ര, പ്രായവിഭാഗം അനുസരിച്ചുള്ള സ്ഥിതിവിവരക്കണക്ക്​, ഒാരോ ഗവർണറേറ്റിലേയും ശരാശരി എണ്ണം, മയക്കുമരുന്ന്​ കേസിൽ കഴിഞ്ഞ അഞ്ചുവർഷത്തിനി ടെ നടപടിയെടുത്ത യുവാക്കളുടെ എണ്ണം, മയക്കുമരുന്ന്​ പ്രതിഭാസം തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികൾ എന്നിവയാണ്​ എം.പി ആരാഞ്ഞത്​. യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്​ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ​ ആഭ്യന്തര മന്ത്രാലയം നടപടി ശക്​തമാക്കിയിട്ടുണ്ട്​​. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗശീലം കൂടിവരുന്നുണ്ട്.

ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടനുസരിച്ച്​ രാജ്യത്തെ സ്​കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - 40,000 people in the country are addicted to drugs
Next Story