Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ 421...

കു​വൈ​ത്തി​ൽ 421 അം​ഗീ​കൃ​ത ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ

text_fields
bookmark_border
കു​വൈ​ത്തി​ൽ 421 അം​ഗീ​കൃ​ത ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 421 അം​ഗീ​കൃ​ത ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​​ലെ ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.ന​വം​ബ​റി​ൽ മാ​ത്രം പു​തി​യ 22 ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി. നാ​ല്​ ​ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളു​ടെ ലൈ​സ​ൻ​സ്​ ന​വം​ബ​റി​ൽ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി. ഒ​രു മാ​സ​ത്തി​നി​ടെ ഇ​ത്ര​യും ലൈ​സ​ൻ​സ്​ അ​​പേ​ക്ഷ​ക​ൾ വ​ന്ന​ത്​ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്​ പ​രി​മി​തി​യു​ള്ള​തി​നാ​ൽ ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളെ കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ചി​ല സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി​ പോ​ർ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​ന്ന​തോ​ടെ പ​ല​തി​െൻറ​യും സ​ജീ​വ​ത ന​ഷ്​​ട​പ്പെ​ടും.

വെ​ബ്‌​സൈ​റ്റു​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക്സ് മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.പോ​ർ​ട്ട​ൽ ന​ട​ത്തി​പ്പി​ന്​ അ​നു​മ​തി ല​ഭി​ക്കാ​നും നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. രാ​ജ്യ​ത്ത് ഇ-​മീ​ഡി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​നു​ശേ​ഷം ന്യൂ​സ്​ പോ​ർ​ട്ട​ലു​ക​ൾ​ക്കും വെ​ബ്‌​സൈ​റ്റു​ക​ൾ​ക്കും ലൈ​സ​ൻ​സ്​ നേ​ടാ​ൻ ഒ​രു​വ​ർ​ഷ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ഉ​ട​മ​ക​ൾ​ക്ക് 500 ദീ​നാ​ർ മു​ത​ൽ 5000 ദീ​നാ​ർ വ​രെ പി​ഴ​ചു​മ​ത്തു​ക​യും ചെ​യ്യും. കു​റ​ഞ്ഞ​ത് സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​മെ​ങ്കി​ലു​മു​ള്ള 21 വ​യ​സ്സി​ന് മേ​ൽ പ്രാ​യ​മു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക. പ​ത്തു​വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള ലൈ​സ​ൻ​സി​നു 500 ദീ​നാ​ർ ആ​ണ് മ​ന്ത്രാ​ല​യ​ത്തി​ൽ അ​ട​ക്കേ​ണ്ട​ത്.

ഓ​ൺ​ലൈ​ൻ ന്യൂ​സ് പോ​ർ​ട്ട​ലു​ക​ൾ, ബു​ള്ള​റ്റി​നു​ക​ൾ, വാ​ർ​ത്താ പ​ത്ര​ങ്ങ​ളു​ടെ​യും ചാ​ന​ലു​ക​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ വെ​ബ് അ​ധി​ഷ്ഠി​ത പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും നി​യ​മാ​നു​സൃ​ത നി​യ​ന്ത്ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​അ​ധി​കൃ​ത​ർ ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Media
Next Story