എയർ ആംബുലൻസ് ഇതുവരെ നൽകിയത് 4500 സേവനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയശേഷം 4500ലേറെ പേർക്ക് സേവനം നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2015ൽ മാർച്ചിലാണ് അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്താൻ എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
ആരോഗ്യരംഗത്ത് രാജ്യത്തിെൻറ ശ്രദ്ധേയമായ ചുവടുവെപ്പാണ് സബാഹ് മെഡിക്കൽ ഏരിയയിലെ എയർ ആംബുലൻസ് കേന്ദ്രം. അടിയന്തര സാഹചര്യത്തിൽ ഇവിടെനിന്ന് ഹെലികോപ്ടറുകൾ പറന്നെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കും. അതീവ സുരക്ഷസംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളതാണ് ഹെലികോപ്ടർ ആംബുലൻസുകൾ.
അടിയന്തര സാഹചര്യങ്ങളിലും അത്യാഹിതങ്ങൾ ഉണ്ടാവുേമ്പാഴും ഇടപെടേണ്ടത് സംബന്ധിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള ഹെലികോപ്ടർ ആംബുലൻസുകൾ നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിന് ഇതിനകം സഹായകമായിട്ടുണ്ട്.
അപകടം സംഭവിച്ച് ശരാശരി 11 മിനിറ്റിനകം ആംബുലൻസ് എത്തുന്നുണ്ട്.
ഇത് അന്താരാഷ്ട്ര ശരാശരിയേക്കാൾ മെച്ചമാണ്. സെപ്റ്റംബർ ആറുമുതൽ ആറുമാസത്തേക്ക് എയർ ആംബുലൻസ് പദ്ധതിയുടെ കരാർ പുതുക്കിയത് 22 ലക്ഷം ദീനാറിനാണ്. എയർ ആംബുലൻസ് കേന്ദ്രങ്ങളിൽ ചെറുവിമാനങ്ങളെകൂടി ഉൾക്കൊള്ളിക്കുന്ന വിധത്തിൽ വിപുലീകരിക്കുന്നതിെൻറ സാധ്യതകൾ മന്ത്രാലയം പഠിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.