ആരോഗ്യ കേന്ദ്രങ്ങളിൽ വാഹന പാർക്കിങ്ങിന് 48 മണിക്കൂർ സമയപരിധി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ്ങിന് ആരോഗ്യ മന്ത്രാലയം 48 മണിക്കൂർ പരിധി നിശ്ചയിച്ചു.
യാതൊരു സാഹചര്യത്തിലും ഇവിടങ്ങളിൽ തുടർച്ചയായി 48 മണിക്കൂറിലധികം വാഹനം നിർത്തിയിടാൻ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ വരവു പോക്ക് ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനെറയും ഭാഗമായാണ് നടപടി.
ഇതുവഴി രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ പ്രവർത്തകർക്കും പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാനുമാകും. ദീർഘനേരം പാർക്കിങ് ആവശ്യമുള്ള സന്ദർശകർക്കും രോഗികൾക്കും മറ്റ് പാർക്കിങ് ക്രമീകരണങ്ങള്‍ ചെയ്യാൻ മന്ത്രാലയം അധികൃതരോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.