50 ബംഗ്ലാദേശി നഴ്സുമാർ എത്തി; കൂടുതൽ പേർ വരും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യക്കാർക്ക് ആധിപത്യമുള്ള കുവൈത്തിലെ നഴ്സിങ് മേഖലയിൽ നോട്ടമിട്ട് ബംഗ്ലാദേശ്. കുവൈത്തിൽ അവസരം തേടിയുള്ള ഉന്നതതല ഇടപെടലിന്റെ ഫലമായി 50 അംഗങ്ങളടങ്ങുന്ന ആദ്യ ബാച്ച് ഞായറാഴ്ച എത്തി.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ ഇവരെ നിയമിക്കും. കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ മുഹമ്മദ് ആശിഖുസ്സമാൻ ആദ്യ ബാച്ചിനെ സ്വീകരിച്ചു.
കൂടുതൽ പേർ വൈകാതെ എത്തുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ കലാം അബ്ദുൽ മുഅ്മിൻ നേരിട്ട് നടത്തിയ ഇടപെടലാണ് ബംഗ്ലാദേശി ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിൽ അവസരമൊരുക്കിയത്.
പാകിസ്താനും മന്ത്രിതല ഇടപെടൽ വഴി കുവൈത്തിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾക്കായി ശ്രമിച്ചുവരുന്നുണ്ട്. കുവൈത്തിൽ മെഡിക്കൽ രംഗത്ത് കൂടുതലായുള്ളത് ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്. നല്ലൊരു ശതമാനം പാകിസ്താനികളുമുണ്ട്. ബംഗ്ലാദേശുകാർ ഗാർഹികത്തൊഴിൽ, ശുചീകരണ തൊഴിൽ മേഖലയിലാണ് കൂടുതലുള്ളത്.
കുവൈത്തിലുള്ള ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാരിൽ നല്ലൊരു ശതമാനം ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയുണ്ട്. ഇതോടെയാണ് പുതിയ കേന്ദ്രങ്ങളിൽനിന്ന് ആളുകളെ എത്തിക്കാൻ കുവൈത്ത് ശ്രമം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.