കുവൈത്തിൽ പ്രതിദിനം 50 ലക്ഷം മാസ്ക് നിർമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം 50 ലക്ഷം മാസ്ക് നിർമിക്കുന്നു. ഒമ്പത് തദ്ദേശീയ ഫാക്ടറികളിലാണ് ഇപ്പോൾ വ്യവസായികാടിസ്ഥാനത്തിൽ മാസ്ക് നിർമിക്കുന്നത്. ആറു മാസത്തേക്ക് രാജ്യത്ത് ഉപയോഗിക്കാനുള്ള അത്രയും സംഭരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഉൽപാദനം വർധിച്ചതോടെ വിലയും ഗണ്യമായി കുറഞ്ഞു. 50 എണ്ണം ഉൾക്കൊള്ളുന്ന ഒരു പാക്കറ്റിന് അരദീനാർ മാത്രമാണ് ഇപ്പോൾ വില.കുവൈത്തിൽ പ്രതിദിനം 50 ലക്ഷം മാസ്ക് നിർമിക്കുന്നു
രാജ്യത്തുതന്നെ ഉൽപാദനമുള്ളതിനാൽ ക്ഷാമം നേരിടാനുള്ള സാധ്യതയും ഒഴിവായി. കോവിഡിെൻറ തുടക്കത്തിൽ ഏറെ ശ്രമകരമായും വലിയ തുക ചെലവാക്കിയുമാണ് മാസ്ക് ഇറക്കുമതി ചെയ്തിരുന്നത്. ആറു ദീനാറിനു മുകളിലേക്ക് വിലയും ഉയർന്നു. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും അക്കാലത്ത് കാണപ്പെട്ടു. തദ്ദേശീയമായിതന്നെ ഉൽപാദിപ്പിക്കാൻ നടത്തിയ ഇടപെടലുകളാണ് നിലവിലെ തൃപ്തികരമായ അവസ്ഥക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.