500 ദീനാറും രേഖകളും തിരികെനൽകി ടാക്സി ഡ്രൈവർ മാതൃകയായി
text_fieldsകുവൈത്ത് സിറ്റി: ടാക്സിയിൽ മറന്നുവെച്ച പഴ്സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചുനൽകി കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവർ മാതൃകയായി. അഞ്ചുമാസമായി വരുമാനമില്ലാത്തതിനാൽ സാമ്പത്തിക പ്രയാസമുണ്ടായിരിക്കെയാണ് അനിൽ വർക്കല എന്ന ടാക്സി ഡ്രൈവർ മാതൃകയായത്.
രാത്രി എട്ടിന് അനിൽ വർക്കലയുടെ ടാക്സിയിൽ യാത്ര ചെയ്ത ഫിലിപ്പീനോ കുടുംബത്തിെൻറ വിലപ്പെട്ട രേഖകളും പണവും ബാങ്ക് കാർഡുകളും അടങ്ങുന്ന പഴ്സാണ് മറന്നുവെച്ചത്. രാത്രി ഒമ്പതോടെ ടാക്സി വാഹനം നിർത്തി അനിൽ മുറിയിൽ പോയി. പിറ്റേന്ന് രാവിലെ 6.30ന് വാഹനം വൃത്തിയാക്കുമ്പോഴാണ് പഴ്സ് ലഭിക്കുന്നത്.
അപ്പോൾതന്നെ ടാക്സി സംഘടനയായ യാത്ര കുവൈത്ത് വാട്സ്ആപ് ഗ്രൂപ്പിൽ അറിയിക്കുകയും സംഘടനാ പ്രവർത്തകർ വിവിധ മണി എക്സേഞ്ചുകൾ വഴിയും ഗ്രൂപ്പുകൾ വഴിയും സിവിൽ െഎഡി നമ്പർ നൽകി ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി പണവും രേഖകളും തിരികെ നൽകുകയും ചെയ്തു. ഏറെ സന്തോഷത്തോടെയും നന്ദിയോടെയും ഫിലിപ്പീൻസ് സ്വദേശിയായ യാത്രക്കാരൻ പഴ്സ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.