പ്രവേശന വിലക്ക് നിരീക്ഷിക്കാൻ 500 സുരക്ഷാ ഉദ്യോഗസ്ഥർ
text_fieldsകുവൈത്ത് സിറ്റി: പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് മന്ത്രിസഭ ഏർപ്പെടുത്തിയ പ്രവേശന വിലക്കുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ 500 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. 300 പേരെ 10 പ്രധാന വാണിജ്യ സമുച്ചയങ്ങളിൽ വിന്യസിക്കും. 200 പേർ ചെറിയ വാണിജ്യ സമുച്ചയങ്ങളിലും ഫീൽഡിലും പരിശോധന നടത്തും.
സലൂണുകളിലും ഹെൽത്ത് ക്ലബുകളിലും റസ്റ്റാറൻറുകളിലും ഉത്തരവ് പാലിക്കുെന്നന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിയും പരിശോധനക്കിറങ്ങും.
സ്വദേശികളും വിദേശികളും ഉത്തരവ് പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബി ആവശ്യപ്പെട്ടു. നിരീക്ഷണവും പരിശോധനയും ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. അതിനിടെ ശനിയാഴ്ചയും വാണിജ്യ സമുച്ചയങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.