ഗാർഹിക വിസയില്‍നിന്ന് തൊഴിൽ വിസയിലേക്ക് മാറിയത് 55,000 പേര്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക വിസയില്‍ നിന്ന് തൊഴിൽ വിസയിലേക്ക് മാറിയത് 55,000 പേര്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അല്‍ റായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നിർേദശ പ്രകാരം ജൂലൈ 14 മുതൽ ആരംഭിച്ച ആനുകൂല്യം ഇന്നലെയാണ് അവസാനിച്ചത്. ലഭിച്ച അപേക്ഷകളില്‍ ഭൂരിപക്ഷവും പ്രോസസ് ചെയ്തതായും ബാക്കിയുള്ള അപേക്ഷകളില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 45 ശതമാനവുമായി ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിൽ വിസയിലേക്കു മാറാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക മേഖലയില്‍ നിന്നും പതിനായിരങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റിയതോടെ പ്രാദേശിക തൊഴിൽ വിപണിയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജൂലൈ 14 ന് ആരംഭിച്ച വിസമാറ്റൽ പ്രക്രിയയുടെ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയത്. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.