558 പേർക്ക് കൂടി കോവിഡ്; 1206 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 558 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1206 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2539 ആയി. 17,936 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 3.1 ശതമാനമാണ് രോഗസ്ഥിരീകരണം. 8564 ആണ് ആക്ടീവ് കോവിഡ് കേസുകൾ. 197 പേർ കോവിഡ് വാർഡുകളിലും 52 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. സൗദി (12,201), ബഹ്റൈൻ (25,648), ഖത്തർ (2940), യു.എ.ഇ (42,624), ഒമാൻ (9323) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യമാനദണ്ഡം പാലിക്കണമെന്നും രോഗലക്ഷണം ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.