568 നിയമ ലംഘനങ്ങൾ; നടപടിയുമായി മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ ക്രമരഹിതമായ ബേസ്മെന്റുകൾക്കെതിരെ മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ പത്ത് മാസത്തിനിടെ 568 ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. 1,639 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി. 596 നിർമാണങ്ങൾ തടയുകയും വിവിധ വസ്തുക്കൾ നിറഞ്ഞ 189 ബേസ്മെന്റുകൾ ഒഴിപ്പിക്കുകയുമുണ്ടായി. മൻഗഫിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടങ്ങൾ വരുത്തുകയും 49 പേരുടെ ജീവനെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.