5ജി ഇൻറർനെറ്റ് വേഗത: കുവൈത്ത് ലോകത്ത് ആറാമത്
text_fieldsകുവൈത്ത് സിറ്റി: 5ജി ഇൻറർനെറ്റ് വേഗതയിൽ കുവൈത്ത് ലോകത്ത് ആറാമത്. സൗദിയാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. സെക്കൻഡിൽ 414.2 മെഗാബൈറ്റ് ആണ് സൗദിയുടെ 5ജി വേഗത. ദക്ഷിണ കൊറിയ (312.7), ആസ്ട്രേലിയ (215.7), തായ്വാൻ (210.5), കാനഡ (178.1) എന്നിവയാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. കുവൈത്തിന് (171.5) പിന്നിൽ സ്വിറ്റ്സർലാൻഡ് (150.7), ഹോേങ്കാങ് (142.8), യു.കെ (133.5), ജർമനി (102) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ബ്രിട്ടീഷ് കമ്പനിയായ 'ഒാപൺ സിഗ്നൽ' പുറത്തുവിട്ടതാണ് റിപ്പോർട്ട്.
4ജിയേക്കാൾ നൂറ് മടങ്ങ് വരെ ഡാറ്റ സ്പീഡ് നൽകാൻ 5ജിക്ക് സാധിക്കും. കൂടാതെ കൂടുതൽ മൊബിലിറ്റി, ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്, കുറഞ്ഞ പവർ ഉപയോഗിക്കുന്നതിനാൽ കൂടുതൽ ബാറ്ററി ലൈഫ് തുടങ്ങിയവ 5ജിയുടെ മേന്മയാണ്. 5ജിയുടെ കവറേജ്, 4ജി -5ജി തലമുറയിലെ സാേങ്കതികവിദ്യകളുടെ പൊതുവായ വേഗത, 4ജി-5ജി ഡൗൺലോഡ് തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ശരാശരി 44.5 മെഗാബൈറ്റ് ഡൗഡ്ലോഡ് സ്പീഡുമായി കുവൈത്ത് പത്താം സ്ഥാനത്താണ്. ഇൗ പഠനത്തിൽ സൗദി ഒന്നാമത് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.