കുവൈത്തിൽ 601 പേർക്ക് കൂടി കോവിഡ്; 514 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 601 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 51,245 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 514 പേർ ഉൾപ്പെടെ 41,515 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 377 ആയി. ബാക്കി 9353 പേരാണ് ചികിത്സയിലുള്ളത്. 159 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 197, ജഹ്റ ഗവർണറേറ്റിൽ 134, ഫർവാനിയ ഗവർണറേറ്റിൽ 125, ഹവല്ലി ഗവർണറേറ്റിൽ 86, കാപിറ്റൽ ഗവർണറേറ്റിൽ 59 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജാബിർ അൽ അലി 33, സബാഹ് അൽ സാലിം 32, മംഗഫ് 26, ഉയൂൻ 24, സഅദ് അൽ അബ്ദുല്ല 20, സബാഹിയ 19 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 402 കുവൈത്തികൾക്കും 199 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.