കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസ്
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് 2022ൽ രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ. മൊത്തം കേസുകളിൽ 53,485 നിയമലംഘനവും 12,412 ട്രാഫിക് ലംഘനവുമാണ്. വിവിധ മേഖലകൾ തിരിച്ചുള്ള കണക്കുകളും പുറത്തിറക്കി. അൽ അസിമ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,705 കുറ്റകൃത്യങ്ങളും 3,374 ട്രാഫിക് നിയമലംഘനും രേഖപ്പെടുത്തി. മൊത്തം 7,079 കേസ് രജിസ്റ്റർ ചെയ്തു.
ഹവല്ലി ഗവർണറേറ്റിൽ 4,338 കുറ്റകൃത്യങ്ങളും 2,702 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി. മൊത്തം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 7,040. മുബാറക് അൽ കബീർ ഗവർണറേറ്റിൽ 1,592 കുറ്റകൃത്യങ്ങളും 1,305 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഇവിടെ മൊത്തം 2,897 കേസുകൾ രജിസ്റ്റർ ചെയ്തു. അഹമ്മദി ഗവർണറേറ്റ് അന്വേഷണ സംഘം 3,549 കുറ്റകൃത്യങ്ങളും 1,950 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി. മൊത്തം 5,499 കേസ് രജിസ്റ്റർ ചെയ്തു.
ഫർവാനിയ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,730 കുറ്റകൃത്യങ്ങളും 1,696 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി, 5,426 രജിസ്റ്റർ ചെയ്ത കേസുകളിലെത്തി. ജഹ്റ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,171 കുറ്റകൃത്യങ്ങളും 1,385 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി. ആകെ 4,556 കേസ് രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഒഫൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് മൊത്തം 33,400 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.