6592 പേർക്ക് കൂടി കോവിഡ്; 4886 രോഗമുക്തർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 6592 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4886 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2501 ആയി. 35,827 പേർക്ക് കൂടി പരിശോധന നടത്തിയപ്പോൾ 18.4 ശതമാനം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 486 പേർ കോവിഡ് വാർഡുകളിലും 89 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. 54,171 ആണ് ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ
പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. സൗദി (36,940), ബഹ്റൈൻ (48,166), ഖത്തർ (19212), യു.എ.ഇ (67588), ഒമാൻ (22306) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.