കുവൈത്തിൽ 666 പേർക്ക് കൂടി കോവിഡ്; 805 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 666 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 56,174 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 805 പേർ ഉൾപ്പെടെ 46,161 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 396 ആയി. ബാക്കി 9617 പേരാണ് ചികിത്സയിലുള്ളത്. 156 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 199, ജഹ്റ ഗവർണറേറ്റിൽ 145, ഫർവാനിയ ഗവർണറേറ്റിൽ 121, കാപിറ്റൽ ഗവർണറേറ്റിൽ 108, ഹവല്ലി ഗവർണറേറ്റിൽ 93 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 32, ഖൈറുവാൻ, ഉയൂൻ 22, സബാഹിയ 21, ഫഹാഹീൽ 21, ജലീബ് അൽ ശുയൂഖ് 19 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 421 കുവൈത്തികൾക്കും 245 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.