670 പേർക്ക് കോവിഡ്; 928 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 670 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 928 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2545 ആയി. 13,069 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 179 പേർ കോവിഡ് വാർഡുകളിലും 32 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. 6017 ആണ് കുവൈത്തിലെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (10,884), ബഹ്റൈൻ (19,756), ഖത്തർ (2250), യു.എ.ഇ (37,484), ഒമാൻ (5770) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.