താമസനിയമം ലംഘിച്ച 68 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസനിയമം ലംഘിച്ച 68 പേരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, മുബാറക് അൽ കബീർ, ഹവല്ലി എന്നിവിടങ്ങളിൽനിന്നായാണ് പ്രതികൾ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാശ്രമങ്ങളുടെ ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
താമസനിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക പരിശോധന നടന്നുവരുകയാണ്. പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.