Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:57 AM GMT Updated On
date_range 18 July 2020 11:57 AM GMTകുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ്; 639 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 58,904 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 639 പേർ ഉൾപ്പെടെ 49,020 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 407 ആയി. ബാക്കി 9477 പേരാണ് ചികിത്സയിലുള്ളത്. 137 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
430 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അഹ്മദി ഗവർണറേറ്റിൽ 162, ഫർവാനിയ ഗവർണറേറ്റിൽ 159, ജഹ്റ ഗവർണറേറ്റിൽ 151, ഹവല്ലി ഗവർണറേറ്റിൽ 113, കാപിറ്റൽ ഗവർണറേറ്റിൽ 98, എന്നിങ്ങനെയാണ് പുതിയ കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story