കുവൈത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 7000 വീടുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 7,000 ത്തോളം വീടുകൾ ഒഴിഞ്ഞുകിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഏകദേശം 1,59,240 വീടുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ 2,13,000 കെട്ടിടങ്ങളുടെ 74.76 ശതമാനമാണത്. ഇതിൽ 1,40,430 വീടുകൾ പാർപ്പിടത്തിനും, 10,220 വീടുകൾ ജോലിക്കും ഉപയോഗിക്കുന്നു.
1,170 എണ്ണം ജോലിക്കുമാത്രമായി ഉപയോഗിക്കുന്നു. 13,110 കെട്ടിടങ്ങളിൽ 3,800 താൽക്കാലികവും 1,600 നിർമാണത്തിലുമാണ്. 35,300 മറ്റ് ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രതിവർഷം 94,900 ഭവന അഭ്യർഥനകൾ ഉണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയർ അറിയിച്ചു. പഠനത്തിൽ, 1,445 ചതുരശ്ര കിലോമീറ്റർ നഗര ഭൂമി ചൂഷണം ചെയ്യപ്പെടുന്നതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.