ആറു മാസത്തിനിടെ 8000 പേരെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 2021ലെ ആദ്യ ആറുമാസത്തിനിടെ 8000 വിദേശികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരുണ്ട്. ഇപ്പോൾ 700 പേരാണ് നാടുകടത്തൽ കേന്ദ്രത്തിലുള്ളത്. ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ അയക്കാൻ കഴിയാത്തവരാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഈ വർഷവും കഴിഞ്ഞ വർഷവും നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണത്തിൽ കുറവാണുള്ളത്. ആഭ്യന്തരമന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്കു പ്രകാരം കഴിഞ്ഞ വർഷം 15,000ത്തോളം പേരെയാണ് നാടുകടത്തിയത്. 2018ൽ 34,000ഉം 2019ൽ 40,000ഉം വിദേശികളാണ് നാടുകടത്തപ്പെട്ടത്. കോവിഡ് വ്യാപനത്തെ തടുർന്ന് വിമാനസർവിസുകളിൽ ഉണ്ടായ നിയന്ത്രണവും പരിശോധന നടപടികൾ കുറഞ്ഞതുമാണ് നാടുകടത്തൽ കുറയാൻ കാരണം.
തൊഴിൽനിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് ഈ വർഷം നാടുകടത്തിയത്.താമസനിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധന കോവിഡ് പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്നില്ല.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ് വിമാന സർവിസ് സാധാരണ നിലയിലായാൽ വിപുലമായ പരിശോധന നടത്തി കൂട്ടത്തോടെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് പദ്ധതിയുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയും നാടുകടത്തേണ്ടി വന്നതായി ഡിപ്പോർേട്ടഷൻ പ്രിസൺ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി. ഫിലിപ്പീൻസിൽനിന്നുള്ളവരെ നാടുകടത്തിയത് ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.