കുവൈത്തിൽ 836 പേർക്ക് കൂടി കോവിഡ്; 649 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 54,894 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 649 പേർ
ഉൾപ്പെടെ 44,610 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 390 ആയി. ബാക്കി 9894 പേരാണ് ചികിത്സയിലുള്ളത്.
151 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 227, ജഹ്റ ഗവർണറേറ്റിൽ 195, ഫർവാനിയ ഗവർണറേറ്റിൽ 175, ഹവല്ലി ഗവർണറേറ്റിൽ 131, കാപിറ്റൽ ഗവർണറേറ്റിൽ 108 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹ് അൽ സാലിം 46, സഅദ് അൽ അബ്ദുല്ല 40, സുലൈബിയ 40, സബാഹിയ 36, ഉയൂൻ 32, ഫിർദൗസ് 28 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 549 കുവൈത്തികൾക്കും 287 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.