നിയമ ലംഘനം: 90 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: സുരക്ഷ ഉദ്യോഗസ്ഥരുടെ ഉത്തരവുകളും നിർദേശങ്ങളും ലംഘിച്ചതിന് 90 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ റോഡിൽ ഡെലിവറി മോട്ടോർ ബൈക്കുകൾ നിരോധിച്ച് അധികൃതർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് നടപടി. കനത്ത ചൂടിൽ മോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിയന്ത്രണം പുറപ്പെടുവിച്ചത്. കമ്പനികൾ നിർദ്ദേശം പാലിക്കണമെന്നും ലംഘിക്കുന്നവർ പിഴകൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.