കുവൈത്തിൽ 919 പേർക്ക് കൂടി കോവിഡ്; 675 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 919 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 47,859 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 675 പേർ ഉൾപ്പെടെ 38,390 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 359 ആയി. ബാക്കി 9110 പേരാണ് ചികിത്സയിലുള്ളത്. 142 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 233, ജഹ്റ ഗവർണറേറ്റിൽ 210, ഫർവാനിയ ഗവർണറേറ്റിൽ 208, ഹവല്ലി ഗവർണറേറ്റിൽ 159, കാപിറ്റൽ ഗവർണറേറ്റിൽ 109 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ് അൽ അബ്ദുല്ല 46, ഫർവാനിയ 42, സാൽമിയ 34, ജലീബ് അൽ ശുയൂഖ് 30, സബാഹ് അൽ സാലിം 29, സുലൈബിയ 29 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 549 കുവൈത്തികൾക്കും 370 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.