കുവൈത്തിൽ 93 പേർക്ക് കൂടി കോവിഡ്; ഒരു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 64 ഇന്ത്യക്കാർ ഉൾപ്പെടെ 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 83 നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്.
പത്തുപേർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത ്തിയിട്ടില്ല. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവർ 1751 ആയി. ഒരാൾ കൂടി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 68കാരനായ ബംഗ്ലാദേശിയാണ് മരിച്ചത്. ഇതോടെ കുവൈത്തിലെ കോവിഡ് മരണം ആറായി.
64 ഇന്ത്യക്കാർ, ഒരു സ്വദേശി, ആറ് ബംഗ്ലാദേശികൾ, അഞ്ച് ഇൗജിപ്തുകാർ, മൂന്ന് പാകിസ്ഥാനികൾ, രണ്ട് നേപ്പാൾ പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ, ഒരു യമൻ പൗരൻ എന്നിവർക്കാർ നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പകർന്നത്.
രണ്ട് സ്വദേശികൾ, രണ്ട് ജോർഡൻ പൗരന്മാർ, രണ്ട് ഫിലിപ്പീൻസുകാർ, ഒമാൻ, ഇൗജിപ്ത്, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ഒരോരുത്തർ എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. 22 പേർ ശനിയാഴ്ച രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ എണ്ണം 280 ആയി. ബാക്കി 1465 പേരാണ് ചികിത്സയിലുള്ളത്. 34 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.