Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2020 6:47 PM IST Updated On
date_range 16 May 2020 6:47 PM ISTകുവൈത്തിൽ 251 ഇന്ത്യക്കാർ ഉൾപ്പെടെ 942 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 251 ഇന്ത്യക്കാർ ഉൾപ്പെടെ 942 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 107 ആയി. ഇതുവരെ 13802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച 203 പേർ ഉൾപ്പെടെ 3843 പേർ രോഗമുക്തി നേടി. ബാക്കി 9852 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,40,716 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റിൽ 331, ജഹ്റ ഗവർണറേറ്റിൽ 129, അഹ്മദി ഗവർണറേറ്റിൽ 239, ഹവല്ലി ഗവർണറേറ്റിൽ 155, കാപിറ്റൽ ഗവർണറേറ്റിൽ 88 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 79, ഫർവാനിയ 112, മഹബൂല 53, ഫഹാഹീൽ 46 എന്നിങ്ങനെയാണ് കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story