കുവൈത്തിൽ 955 പേർക്ക് കൂടി കോവിഡ്; ഒമ്പത് മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 19,564 ആയി.
ഒമ്പത്പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 138 ആയി. വെള്ളിയാഴ്ച 310 പേർ ഉൾപ്പെടെ 5515 പേർ രോഗമുക്തി നേടി. ബാക്കി 13,911 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
264,959 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 332, ഹവല്ലി ഗവർണറേറ്റ് 197, അഹ്മദി ഗവർണറേറ്റ് 188, ജഹ്റ ഗവർണറേറ്റ് 112, കാപിറ്റൽ ഗവർണറേറ്റ് 126 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 77, ഫർവാനിയ 119, സാൽമിയ 66, ഖൈത്താൻ 67 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.