െഎ.െഎ.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി സലഫിക്ക് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: 25 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഇബ്രാഹിംകുട്ടി സലഫിക്ക് പ്രവർത്തകർ യാത്രയയപ്പ് നൽകി. സലഫി ഐ.ഐ.സി കേന്ദ്ര ചെയർമാൻ, പ്രസിഡൻറ്, വിവിധ വകുപ്പ് സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഐ.ഐ.സി ഇസ്ലാഹി മദ്റസയുടെ പ്രിൻസിപ്പൽ സ്ഥാനവും വഹിച്ചിട്ടുണ്ട്.
സുബ്ബിയ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജനുവരി 30നാണ് വിരമിച്ചത്. കേന്ദ്ര വൈസ് പ്രസിഡൻറ് എൻജി. ഉമ്മർകുട്ടി ഐ.ഐ.സിയുടെ ഉപഹാരവും അബൂബക്കർ സിദ്ദീഖ് മദനി ഐ.ഐ.സി ഇസ്ലാഹി മദ്റസയുടെ ഉപഹാരവും ഇബ്രാഹിംകുട്ടി സലഫിക്ക് നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, ഫിൽസർ കോഴിക്കോട്, സയ്യിദ് അബ്ദുറഹ്മാൻ, ആരിഫ് പുളിക്കൽ, ഷാനിബ് പേരാമ്പ്ര, അനസ് ആലപ്പുഴ, അബ്ദുൽ അസീസ് സലഫി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.