സ്വകാര്യ മേഖലാ തൊഴിലാളികൾക്കായി ഡിജിറ്റൽ സംവിധാനമൊരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കായി പുതിയ ഡിജിറ്റൽ സംവിധാനമൊരുങ്ങുന്നു. തൊഴിലാളികൾക്ക് പരാതികൾ ഫയൽ ചെയ്യാനും ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനമൊരുക്കുന്നതായി ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടറാണ് സൗകര്യം ഒരുക്കുന്നത്.
തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിലുടമയുടെ ബാധ്യതകളും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. ഇലക്ട്രോണിക് സേവനങ്ങൾ വഴി തൊഴിലാളികൾക്ക് അവരുടെ തൊഴിൽ രേഖകളുടെ പകർപ്പുകൾ എടുക്കാം. തൊഴിൽ തർക്കങ്ങളും വർക്ക് പെർമിറ്റ് പരാതികളും ഫയൽ ചെയ്യാനും പുരോഗതി ട്രാക്ക് ചെയ്യാനും കഴിയും.
തൊഴിലുടമകൾക്കായി രൂപകൽപന ചെയ്ത ‘ലേബർ സർവിസ്’ പോർട്ടലിലൂടെ തൊഴിലാളികളുടെ മിസ്സിങ് റിപ്പോർട്ടുകൾ ഫയൽ ചെയ്യൽ, പരാതി പുരോഗതി നിരീക്ഷിക്കൽ എന്നീ സേവനങ്ങളും ലഭിക്കും.പരാതികളിലെ വിവരങ്ങൾ, നടപടികൾ എന്നിവ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ വഴി അറിയിക്കുന്ന സംവിധാനവും ഇലക്ട്രോണിക് സേവനത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സേവനങ്ങൾ സഹൽ ആപ്ലിക്കേഷൻ വഴിയും ആക്സസ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.