ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഗാരേജിൽ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വ്യാവസായിക പ്ലോട്ടിലെ ചായം, കമ്മാരക്കടകൾ എന്നിവവെച്ച ഇടത്താണ് തീപിടിച്ചത്. കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കിയതായും അഗ്നിശമന സേന അറിയിച്ചു.
രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. ദിവസവും തീപിടിത്ത കേസുകൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. ഈ വർഷം ജൂലൈ മൂന്നുവരെ 2,150 തീപിടിത്തമാണ് അഗ്നിശമനസേന കൈകാര്യം ചെയ്തത്. റസിഡൻഷ്യൽ ഏരിയകളിൽ 697, മറ്റ് സ്ഥലങ്ങളിൽ 695, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ 262, കര- ഗതാഗത ഭാഗങ്ങളിൽ 496 എന്നിങ്ങനെ തീപിടിത്തങ്ങൾ ഉണ്ടായി.
ജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു. വീട്, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ പ്രതിരോധ സംവിധാനങ്ങൾ കരുതണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.