മതേതര ഇന്ത്യക്ക് തീരാനഷ്ടം -പ്രവാസി വെൽഫെയർ
text_fieldsസീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വങ്ങളില്‍ ഒരാളെയാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. അടിയന്തരാവസ്ഥക്കെതിരെ കാമ്പസിനകത്തും രാജ്യതലസ്ഥാനത്തും നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന യെച്ചൂരി അറസ്റ്റിലാവുകയും ജയിലില്‍ അടക്കപ്പെടുകയുമുണ്ടായി.
ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശക്തമായി നിലയുറപ്പിക്കുകയും അതിനായി പോരാടുകയും ചെയ്ത യെച്ചൂരി ശരിയുടെ പക്ഷത്ത് ഉറച്ചുനിന്ന നേതാവായിരുന്നു. വിട്ടുവീഴ്ചകളില്ലാതെ ആദർശങ്ങൾക്കൊപ്പം നിലകൊണ്ട യെച്ചൂരി സൗമ്യതയും വിനയവും മുഖമുദ്രയാക്കി വേറിട്ട മാതൃക തീർത്തു. യെച്ചൂരിയുടെ ആകസ്മിക വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.