Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 80 കി​ലോ...

കുവൈത്തിൽ 80 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഒരാൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

കു​വൈ​ത്ത് സി​റ്റി: വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ഒ​രാ​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ അ​റ​സ്റ്റ് ചെ​യ്തു. 80 കി​ലോ ഹ​ഷീ​ഷ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​യെ രാ​പ്പ​ക​ൽ നി​രീ​ക്ഷി​ച്ച​തി​നു​​ശേ​ഷ​മാ​ണ് അ​റ​സ്റ്റ്.

ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. പു​റം രാ​ജ്യ​ത്തു​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്, വി​ൽ​പ​ന, ദു​രു​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​മ​ർ​ജ​ൻ​സി ഫോ​ണി​ലും (112) മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്റെ ഹോ​ട്ട്‌​ലൈ​നി​ലും (1884141) അ​റി​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKuwait News
News Summary - A man was arrested with 80 kg of drugs in Kuwait
Next Story