കുവൈത്ത് മന്ത്രിസഭ രാജിവെച്ച് ഒന്നരമാസം പിന്നിട്ടു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചിട്ട് ഒന്നരമാസം പിന്നിട്ടു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായി രാജിവെച്ചത് നവംബർ എട്ടിനാണ്. ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ അമീർ വീണ്ടും പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ച അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിെൻറ പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ചത്. പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുക. അഞ്ച് എം.പിമാർ മന്ത്രിമാരാകുമെന്നാണ് സൂചന. അത് രാജ്യത്തിെൻറ ചരിത്രത്തിലെതന്നെ കൂടിയ എണ്ണമാകും.
കാവൽ മന്ത്രിസഭയിലെ പകുതിയിലേറെ പേർ പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചേക്കും. 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ച് മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ തന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു അന്ന് രാജി. അതിന് ശേഷവും പാർലമെൻറുമായുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടു. സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം അഞ്ച് തവണ മുടങ്ങി. തുടർന്നാണ് അമീറിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നാഷനൽ ഡയലോഗ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.