Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൂഹിനെ തിരഞ്ഞ്...

നൂഹിനെ തിരഞ്ഞ് സഹോദരങ്ങളുടെ പരക്കംപാച്ചിൽ; ഒടുവിൽ ദുഃഖ വാർത്തയെത്തി

text_fields
bookmark_border
നൂഹിനെ തിരഞ്ഞ് സഹോദരങ്ങളുടെ പരക്കംപാച്ചിൽ; ഒടുവിൽ ദുഃഖ വാർത്തയെത്തി
cancel
camera_alt

തീപിടിത്തത്തിൽ മരിച്ച തിരൂർ കൂട്ടായി സ്വദേശി നൂഹ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയും. കോതപറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40) ആണ് മരിച്ചത്.

കുവൈത്തിലുള്ള നൂഹിന്റെ രണ്ടു സഹോദരങ്ങൾ നടത്തിയ ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നൂഹ് താമസിച്ച കെട്ടിടത്തിന് തീപിടിച്ചുവെന്ന വിവരമാണ് ആദ്യം ലഭിക്കുന്നത്. ഫോണിൽ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെയും കുവൈത്തിലുള്ള സഹോദരങ്ങളുടെയും ശ്രമം ഫലംകണ്ടില്ല. തുടർന്ന് ദുരന്ത സ്ഥലത്തേക്ക് കുതിച്ച സഹോദരങ്ങൾ, മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നൂഹിന്റെ മൃതദേഹം കണ്ടെത്തുന്നതും തിരിച്ചറിയുന്നതും.

കഴിഞ്ഞ ആറു വർഷമായി കുവൈത്തിൽ പ്രവാസിയായ നൂഹ് രണ്ടു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. 49 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. 14 മലയാളികൾ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 13 പേരെ തിരിച്ചറിയുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait firekerala newsKuwait Fire Tragedy
News Summary - A native of Malappuram was also among those who died in Kuwait fire
Next Story