മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടർ സജ്ജമാക്കും -എംബസി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മരണ രജിസ്ട്രേഷന് പ്രത്യേക കൗണ്ടർ സജ്ജമാക്കുമെന്നും രജിസ്ട്രേഷൻ നടപടികൾ രണ്ട് മണിക്കൂറിനകം പൂർത്തീകരിക്കുമെന്നും ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി 65505246 എന്ന വാട്സ്ആപ് നമ്പറിലോ cw2.kuwait@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയോ മരണപ്പെട്ട വ്യക്തിയുടെ സ്പോൺസർ ചെലവ് വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം എംബസി അധികൃതരുമായി ബന്ധപ്പെടണം.
കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എംബസി വഹിച്ചിട്ടുണ്ട്.വളരെ സുതാര്യവും സഹകരണാത്മകവുമായ സമീപനമാണ് സമീപകാലത്ത് ഇക്കാര്യത്തിൽ എംബസിയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നതെന്നും നടപടിക്രമങ്ങൾ എളുപ്പത്തിൽ തീർക്കാൻ കഴിയുന്നതായും സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു.നേരത്തേ സംഘടനകൾ വ്യക്തികളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും പിരിവെടുത്തിരുന്ന സാഹചര്യമുണ്ടായിരുന്നു.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ദിനാചരണം നാളെ
community.kuwait@mea.gov.in എന്ന ഇ മെയിലിൽ അന്വേഷണങ്ങൾ നടത്താം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ദിനാചരണം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന പ്രത്യേക പരിപാടിക്ക് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.എംബസി ഒാപൺ ഹൗസ് ഇതോടൊപ്പം നടക്കും. അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും.
സൂം ആപ്ലിക്കേഷനിൽ 964 5011 3776 എന്ന െഎഡിയിൽ 559124 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/ എന്ന ഫേസ്ബുക്ക് പേജിലൂടെയും കാണാം. ഇന്ത്യൻ കമ്യൂണിറ്റി വെൽെഫയർ ഫണ്ടിെൻറ സുതാര്യവും കാര്യക്ഷമവുമായ വിനിയോഗം സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. എംബസി നിലവിൽ ചെയ്തുവരുന്ന കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കും.
കൂടുതൽ കാര്യക്ഷമമായ വിനിയോഗത്തിന് ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം. നിലവിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് കുവൈത്തിലെ ഇന്ത്യക്കാരുടെ ക്ഷേമാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.
സാമ്പത്തിക ശേഷിയില്ലാത്ത ഇന്ത്യക്കാരുടെ ചികിത്സ, മൃതദേഹം നാട്ടിലയക്കൽ തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്.
മുഹർറം: ഇന്ന് ഇന്ത്യൻ എംബസി അവധി
കുവൈത്ത് സിറ്റി: മുഹർറം പ്രമാണിച്ച് ഇന്ത്യൻ എംബസി ആഗസ്റ്റ് 19 വ്യാഴാഴ്ച അവധിയായിരിക്കും.അത്യാവശ്യ സേവനങ്ങൾ കോൺസുലർ സർവിസിലൂടെ ലഭ്യമാവുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.