അമീറിന്റെ ആരോഗ്യനില തൃപ്തികരം
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ കാര്യ മന്ത്രി വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു.
അമീറിന്റെ ആരോഗ്യനില സ്ഥിരമാണെന്നും ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അമീറിന്റെ ആരോഗ്യനില അന്വേഷിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. കുവൈത്ത് അമീറിന് അദ്ദേഹം നിത്യ ക്ഷേമം ആശംസിച്ചു.
ഖത്തർ അമീറിന്റെ ആത്മാർഥമായ അന്വേഷണത്തിന് കിരീടാവകാശി നന്ദി പറഞ്ഞു. ശൈഖ് തമീമിനും ഖത്തറിനും കൂടുതൽ ക്ഷേമവും പുരോഗതിയും സമൃദ്ധിയും ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.