പ്രശംസയും അംഗീകാരവും പിടിച്ചുപറ്റി ‘അബല’
text_fieldsകുവൈത്ത് സിറ്റി: കാണികളുടെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റി പ്രവാസി നാടകസംഘത്തിന്റെ ‘അബല’ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു. അബ്ബാസിയ ഭവന്‍സ് സ്കൂളില്‍ അവതരിപ്പിച്ച നാടകം കാണാൻ നിരവധി പേരാണ് എത്തിയത്. അണിയറ ആർട്സ് ഇടപ്പള്ളി നാടക സമിതി കുവൈത്ത് ഘടകമാണ് സിനിമാറ്റിക് നാടകമായ ‘അബല’ അണിയിച്ചൊരുക്കിയത്.
പ്രവാസിജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവത്കരിച്ച നാടകം, ഗാര്‍ഹിക തൊഴിലാളികളുടെയും ഹൗസ് ഡ്രൈവര്‍മാരുടെയും കഥയാണ് പറഞ്ഞത്. കുവൈത്ത് സിറ്റിയിലെ മാലിയയാണ് കഥാപശ്ചാത്തലം. ജിതേഷ് രാജന് കൊല്ലം സംവിധാനം നിർവഹിച്ച നാടകത്തിന് എ.ആർ. അജയ്ഘോഷാണ് രചന. 45ഓളം പ്രവാസി കലാകാരന്മാര് നാടകത്തിൽ അണിനിരന്നു. സാങ്കേതിക നിയന്ത്രണം അജിത് കുമാർ നെടുങ്കുന്നം നിർവഹിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക സിന്ധു ദേവി രമേശ് ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ഹരി രാജ് മുഖ്യപ്രഭാഷണം നടത്തി. ജയകുമാർ പട്ടത്തിൽ (സീസേഴ്സ് ട്രാവൽസ്), സാൻസി ലാൽ ചക്കിയത്ത് (എസ്.എം.സി), രാമചന്ദ്ര മേനോൻ (ചെയർമാൻ, ഭാവൻ സ്കൂൾ), ജോൺ തോമസ് (മാനേജർ, യുനൈറ്റഡ് സ്കൂൾ) എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. സംവിധായകൻ ജിതേഷ് രാജൻ സ്വാഗതവും തിരക്കഥാകൃത്തും ഗാനരചയിതാവുമായ എ.ആർ. അജയഘോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.