Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ​യി​ലെ...

അ​ബ്ബാ​സി​യ​യി​ലെ തീ​പി​ടിത്തം: ഞെ​ട്ട​ലും അ​നു​ശോ​ച​ന​വു​മാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
abbasiya fire
cancel

കെ.​ഐ.​ജി

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ൽ തീ​പി​ടിത്ത​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്കം കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. മ​ര​ണ​​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കെ.​ഐ.​ജി അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​യ​ർ​ന്ന ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​പ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഗ്നി​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ഭാ​ര​വാ​ഹി​ക​ൾ ഉ​ണ​ർ​ത്തി.

കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​വൈ​ത്തി​ൽ ക​ഠി​ന​മാ​യ ചൂ​ടും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും തു​ട​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ക​രു​ത​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണമെന്നും കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ണ​ർ​ത്തി.

ക​ല കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ല കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. കു​ടും​ബ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ.​ഐ.​സി.​സി

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ മാ​ത്യു മു​ള​ക്ക​ൽ, ലി​നി എ​ബ്ര​ഹാം ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ അ​തി​ദാ​രു​ണ​മാ​യ വേ​ർ​പാ​ടി​ൽ കു​വൈ​ത്ത് ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

എം.​പി മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ന്റോ ആ​ന്റ​ണി എ​ന്നി​വ​ർ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും ഒ.​ഐ.​സി.​സി. കെ​യ​ർ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ശ​രീ​രം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെ.​ഡി.​എ​ൻ.​എ

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ​യി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന്റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. തീ​പി​ടിത്ത ദു​ര​ന്ത​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ക​രു​ത​ലും വേ​ണ​മെ​ന്നും കെ.​ഡി.​എ​ൻ.​എ ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesKuwait NewsAbbasiya Fire
News Summary - Abbasiya fire-Shocked and condolences from expatriate organisations
Next Story