അബ്ബാസിയ ഇസ്ലാഹി മദ്റസ അറബി ഭാഷാ ദിനം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ അബ്ബാസിയ മദ്റസ അറബി ഭാഷാ ദിനം ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഡിസംബർ 18ന് ലോക അറബി ഭാഷാ ദിനമായി ആചരിക്കപ്പെടുന്നതും ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളോടൊപ്പം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറു ലോക ഭാഷകളിലൊന്നാണ് അറബി ഭാഷയെന്നും സംഗമം സൂചിപ്പിച്ചു.
കാലഹരണപ്പെടാത്തതും നിത്യനൂതനത്വം കാത്തുസൂക്ഷിക്കുന്നതുമാണ് അറബിഭാഷയെന്ന് സംഗമത്തിൽ സംസാരിച്ച ഐ.ഐ.സി ഉപാധ്യക്ഷനും മദ്റസ പ്രിൻസിപ്പലുമായ അബൂബക്കർ സിദ്ധീഖ് മദനി പറഞ്ഞു. അറബി ഭാഷയിൽ അറിവും കഴിവും നേടിയവർക്ക് നാട്ടിലും വിദേശത്തുമായി പല അവസരങ്ങളുണ്ടെന്നും സിദ്ധീഖ് മദനി പറഞ്ഞു. മദ്റസ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.