Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ​യി​ലെ...

അ​ബ്ബാ​സി​യ​യി​ലെ മാ​ലി​ന്യം: എം​ബ​സി ഇ​ട​പെ​ട​ണ​മെ​ന്ന്​ ഒ.​െ​എ.​സി.​സി

text_fields
bookmark_border
അ​ബ്ബാ​സി​യ​യി​ലെ മാ​ലി​ന്യം: എം​ബ​സി ഇ​ട​പെ​ട​ണ​മെ​ന്ന്​ ഒ.​െ​എ.​സി.​സി
cancel
camera_alt

 അ​ബ്ബാ​സി​യ​യി​ൽ റോ​ഡി​ൽ മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്കാ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ലെ മാ​ലി​ന്യ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്​ പു​തു​ക്കു​ള​ങ്ങ​ര, വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ തു​ട​ങ്ങി​യ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. അ​ബ്ബാ​സി​യ​യി​ലെ ഒ​ട്ടു​മി​ക്ക മാ​ൻ​ഹോ​ളി​ലൂ​ടെ​യും ക​ക്കൂ​സ് മാ​ലി​ന്യം നി​റ​ഞ്ഞ് ക​വി​ഞ്ഞ് റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.

ജ​ന​ങ്ങ​ൾ​ക്ക് കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി തീ​ർ​ന്നി​രി​ക്കു​ന്നു. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കും വി​ധം രൂ​ക്ഷ​മാ​ണ്​ പ്ര​ശ്​​നം. ഒാ​ട​ക​ൾ മാ​ലി​ന്യം നി​റ​ഞ്ഞ്​ ഒ​ഴു​ക്കു നി​ല​ച്ചി​രി​ക്കു​ന്നു ചി​ല​യി​ട​ത്ത്. പ​ല​യി​ട​ത്തും മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​തും റോ​ഡി​ൽ​ത​ന്നെ.

മാ​ലി​ന്യ​ക്കു​പ്പ​ക​ളു​ണ്ടെ​ങ്കി​ലും അ​ത് നി​റ​ഞ്ഞു​ക​വി​യു​ന്ന​ത് റോ​ഡി​ലേ​ക്കാ​ണ്.വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ച​താ​യി ഒ.​െ​എ.​സി.​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicckuwait news
Next Story