അബ്ദലി അതിർത്തി യാത്രക്കാർക്കായി തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇറാഖ് അതിർത്തിയിലെ അബ്ദലി ചെക്പോസ്റ്റ് യാത്രക്കാർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി 24നാണ് ചെക്പോസ്റ്റിൽ യാത്രക്കാരെ വിലക്കിയത്. അതേസമയം, ചരക്കുനീക്കം തുടർന്നിരുന്നു. ആരോഗ്യ സുരക്ഷ പരിശോധനയടക്കം എല്ലാ നടപടികൾക്കും ചെക്പോസ്റ്റിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
എല്ലാ കൗണ്ടറുകളും തുറന്നുപ്രവർത്തിക്കുന്നതായും സുരക്ഷ പരിശോധന കഴിഞ്ഞാൽ മൂന്ന് മിനിറ്റിനകം നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നതായും പോർട്ട് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കേണൽ വലീദ് അൽ ആസ്മി പറഞ്ഞു.
ഡിപ്പാർച്ചർ മുഴുവൻ സമയവും അറൈവൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ദിവസം വിരലിലെണ്ണാവുന്ന യാത്രക്കാരേ അതിർത്തി കടന്നുള്ളൂ. കോവിഡിനുമുമ്പ് ആയിരക്കണക്കിനാളുകൾ ഇരുവശത്തേക്കും സഞ്ചരിച്ചിരുന്നു.
2019ൽ ആകെ അഞ്ച് ലക്ഷത്തിലേറെ പേരാണ് അബ്ദലി അതിർത്തി വഴി സഞ്ചരിച്ചത്. യാത്രക്ക് പി.സി.ആർ നെഗറ്റിവ് ഫലവും രണ്ട് ഡോസ് വാക്സിനേഷനും അതിർത്തി കടക്കുന്നതിന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.