അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്ക് യാത്രയയപ്പ്
text_fields38 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 38 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്ക് ഫർവാനിയ മെട്രോ ക്ലിനിക് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് നൽകി. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മത- സാമൂഹിക-സാംസ്കാരിക-ആത്മീയ മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് മുക്കം മുഹമ്മദ് കോയ സഖാഫി പറഞ്ഞു.
മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂർ, ഗാലിബ് മശ്ഹൂർ തങ്ങൾ, ഖാലിദ് മുസ്‍ലിയാർ, സൈതലവി സഖാഫി, ഹക്കീം മാറഞ്ചേരി എന്നിവർ സംസാരിച്ചു.
ഖാലിദ് മുസ്‍ലിയാരുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഉമർ ഹാജി ജഹറ ഖിറാഅത്ത് നടത്തി. എം.പി.എം. സലീം സ്വാഗതവും റഈസ് മടവൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.